Breaking
Fri. Oct 23rd, 2026

റാ​ഗിങ്ങ് തടയാൻ നിയമം കൊണ്ടുവരും, സിദ്ധാർത്ഥന്റെ പേരിൽ ആപ്, വി​ദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാം’: മുഖ്യമന്ത്രി വി ഡി സതീശൻ

റാ​ഗിം​ഗ് തടയാൻ നിയമം കൊണ്ടുവരാൻ മുഖ്യമന്ത്രി വിഡി സതീശൻ. റാ​ഗിങ്ങിന് ഇരയായി മരിച്ച സിദ്ധാർത്ഥിന്റെ പേരിൽ ആപ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭ യോ​ഗതീരുമാനങ്ങൾ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് ആപ് വഴി പരാതി നൽകാമെന്നും റാ​ഗിങ്ങിനെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എം ശ്രീയിൽ ഉപസമിതി റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്ലീഡര്‍ നിയമന പരാതിയിൽ കെഎസ് യു പ്രസിഡന്‍റിന്‍റെ പരാതികള്‍ കേട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍ക്കും വന്ന് തന്നെ കാണാം. കൂടിക്കാഴ്ചയ്ക്ക് അവസരങ്ങള്‍ നിഷേധിക്കാറില്ല. എസ് എച്ച് കോളേജിൽ വെച്ച് അലോഷ്യസ് സേവ്യറിനെ കണ്ടിരുന്നില്ല. തിരക്കിനിടയ്ക്ക് പോയപ്പോള്‍ കണ്ടതാണ്. ഉച്ചവരെ കൊച്ചിയിലുണ്ടാകുമെന്ന് അലോഷ്യസിനെ അറിയിച്ചിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *