Breaking
Tue. Sep 8th, 2026

ഐഡിയൽ മോണ്ടിസോറി സ്കൂളിൽ മെഗാ ബണ്ണീസ് യൂനിറ്റ് ഉദ്ഘാടനം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ മോണ്ടിസോറി സ്കൂളിൽ 32 പുതിയ ബണ്ണീസ് യൂണിറ്റുകളുടെ ഉദ്ഘാടനം നടന്നു.സമ്പൂർണ്ണ സ്കൗട്ട് & ഗൈഡ്സ് കാമ്പസായ ഐഡിയലിൽഈവർഷം മോണ്ടിസോറിയിൽ പുതുതായി ചേർന്ന 320 വിദ്യാർത്ഥികൾക്കായാണ് 10 പേരടങ്ങുന്ന 32 ബണ്ണീസ് യുനിറ്റുകൾ രൂപീകരിച്ചത്.ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കേരള സംസ്ഥാന അസിസ്റ്റന്റ് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ജിജി ചന്ദ്രൻ വിദ്യാർത്ഥികൾക്ക് ഏപ്രൻ കെട്ടിക്കൊടുത്ത് ഉദ്ഘാടനം നിർവഹിച്ചു.

ഐഡിയൽ സ്ഥാപനങ്ങളുടെ സി.ഇ.ഒ മജീദ്ഐഡിയൽ അധ്യക്ഷത വഹിച്ചു.പ്രമുഖ മജീഷ്യൻ വിജയൻ അവതരിപ്പിച്ച മാജിക് ഷോ കുട്ടികളെ ആവേശത്തിലാക്കി.ബണ്ണീസ് പ്രസ്ഥാനത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തൽ, ഇംഗ്ലീഷ്, മലയാളം കവിത മൽസരങ്ങൾ എന്നിവയും അരങ്ങേറി. ബണ്ണീസ് ടീം അവതരിപ്പിച്ച ഊർജസ്വലമായ സുംബ ഡാൻസ് കുട്ടികളുടെ ആത്മവിശ്വാസവും ഉത്സാഹവും അധികരിപ്പിച്ചു. അച്ചടക്കം, ടീം വർക്ക്, ദയ, സേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ട് പോകാൻ ബണ്ണീസ് പ്രസ്ഥാനത്തിലെ പുതിയ യാത്രയുടെ തുടക്കമായി ഈ ചടങ്ങ് മാറി.

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കുടുംബത്തിലേക്ക് പുതിയ ബണ്ണീസുകാരെ ഔദ്യോഗികമായി സ്വീകരിച്ചുകൊണ്ട് ബണ്ണീസ് പ്രതിജ്ഞ ചൊല്ലി.മോണ്ടിസോറി വിഭാഗം പ്രിൻസിപ്പൽ ബിന്ദു പ്രകാശ്, സീനിയർ പ്രിൻസിപ്പൽ ഡോ. ഫിറോസ്, സി.ബി.എസ്.ഇ പ്രിൻസിപ്പൽ പ്രിയ അരവിന്ദ്, കാമ്പസ് കോർഡിനേറ്റർ ഫാസിൽ മാജീദ്, പി സുമ എന്നിവർ പ്രസംഗിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *