Breaking
Wed. Aug 5th, 2026

വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി.

വെളിയങ്കോട്: കനത്ത മഴയെ തുടർന്ന് വെളിയങ്കോട് ശ്രീലങ്കൻ കോളനി പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികൾ ദുരിതത്തിലായി.സ്ഥിതി ഗുരുതരമായതിനെ തുടർന്ന് സുരക്ഷാ മുൻകരുതലായി ഏകദേശം 20ഓളം കുടുംബങ്ങളെ അധികൃതർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ക്യാമ്പുകളിൽ താമസം, ഭക്ഷണം, കുടിവെള്ളം എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമെങ്കിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ദുരന്തനിവാരണ വിഭാഗം നിർദേശം നൽകി. പ്രദേശത്ത് പഞ്ചായത്ത്, റവന്യൂ വകുപ്പ്, ഫയർഫോഴ്സ്, പോലീസ് എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *