ചങ്ങരംകുളം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും കാറ്റിലും ചിയ്യാനൂർ എ.എം.എൽ.പി. സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ നിലംപൊത്തി. അപകടസമയത്ത് സ്കൂളിൽ പഠനപ്രവർത്തനങ്ങൾ ഇല്ലാതിരുന്നതിനാൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.മേൽക്കൂരയുടെ ഒരു ഭാഗത്തെ ഓടുകൾ കാറ്റിൽ പറന്നുവീണ് സ്കൂൾ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് ബന്ധപ്പെട്ട അധികൃതർ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. സ്കൂൾ കെട്ടിടം അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.

