വെളിയങ്കോട്: കനോലി കനാലിന്റെ തീരപ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്ന് വെളിയങ്കോട് ലോകം ബ്രിഡ്ജ് നിർമാണത്തിന്റെ ഭാഗമായി നിർമ്മിച്ചിരുന്ന താൽക്കാലിക ബണ്ട് അധികൃതർ പൊളിച്ചു.തുടർച്ചയായ മഴയെ തുടർന്ന് കനാലിന്റെ തീരപ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രദേശവാസികൾ വലിയ ദുരിതത്തിലായിരുന്നു. വെള്ളം ഒഴുകിപ്പോകാൻ തടസ്സമായിരുന്ന താൽക്കാലിക ബണ്ടാണ് അധികൃതർ ഇന്ന് പൊളിച്ചുനീക്കിയത്.ബണ്ട് നീക്കം ചെയ്തതോടെ വെള്ളം ഒഴുകിത്തുടങ്ങുകയും പ്രദേശത്തെ വെള്ളക്കെട്ടിന് ആശ്വാസമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പ്രദേശത്തെ സ്ഥിതിഗതികൾ ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷിച്ചുവരികയാണ്.
വെളിയങ്കോട് കനോലി കനാലിന്റെ തീരപ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട്; താൽക്കാലിക ബണ്ട് പൊളിച്ചു

