Breaking
Wed. Sep 30th, 2026

വെളിയങ്കോട് കനോലി കനാലിൽ വെള്ളക്കെട്ട്: താൽക്കാലിക ബണ്ട് പൊളിച്ച് അധികൃതർ.

വെളിയങ്കോട്: കനത്ത മഴയെ തുടർന്ന് വെളിയങ്കോട് കനോലി കനാലിന്റെ തീരപ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായി.വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി വെളിയങ്കോട് ലോകം ബ്രിഡ്ജ് നിർമാണത്തിന്റെ ഭാഗമായി കനാലിൽ നിർമ്മിച്ചിരുന്ന താൽക്കാലിക ബണ്ട് അധികൃതർ പൊളിച്ചു. ബണ്ട് നീക്കം ചെയ്തതോടെ കനാലിലെ ജലപ്രവാഹം സുഗമമാകുകയും വെള്ളക്കെട്ടിന് ശമനമുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.സംഭവത്തെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *