Breaking
Thu. Oct 1st, 2026

സംസ്ഥാന പാതയിൽ വളയംകുളത്ത് വാഹനാപകടം; ഓഡി കാർ പിക്കപ്പിൽ ഇടിച്ച് നിയന്ത്രണംവിട്ട് ഇന്നോവയിലും ഇടിച്ചു

വളയംകുളO:സംസ്ഥാന പാതയിലെ വളയംകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ഓഡി കാർ ആദ്യം പിക്കപ്പ് വാഹനത്തിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ ഇടിച്ചുകയറി.അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിന്റെ ആഘാതത്തിൽ പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. വിവരം ലഭിച്ച ഉടൻ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ഗതാഗത നിയന്ത്രണവും ഏറ്റെടുത്തു.അപകടത്തിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *