Breaking
Sat. Aug 8th, 2026

ദർസിന്റെ പിരിവിനെത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; യുവാവിനെ കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു

തിരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ തൃശൂർ വരവൂർ സ്വദേശി കുന്നത്തുപീടികയിൽ ഉമ്മറിനെ കൽപ്പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മൂന്നിനാണ് സംഭവം. നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഒരു ദർസിന് പിരിവ് ശേഖരിക്കുന്നതിനായി ഉമ്മറും സുഹൃത്തും പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലെന്നും പിരിവ് നൽകാൻ കഴിയില്ലെന്നും പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ഇരുവരും മടങ്ങി.

എന്നാൽ പിന്നീട് ഉമ്മർ വീണ്ടും വീട്ടിലെത്തി ശൗചാലയം ഉപയോഗിക്കാനുണ്ടെന്ന് പറഞ്ഞ് അകത്ത് പ്രവേശിച്ചു. തുടർന്ന് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയും കയറിപ്പിടിക്കുകയും ചെയ്തതായാണ് പരാതിയിൽ പറയുന്നത്.കഴിഞ്ഞ മൂന്ന് ദിവസമാണ് സംഭവം. നിലമ്പൂരിൽ പ്രവർത്തിക്കുന്ന ഒരു ദർസിന് പിരിവ് ശേഖരിക്കുന്നതിനായി ഉമ്മറും സുഹൃത്തും പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. വീട്ടിൽ മറ്റാരുമില്ലെന്നും പിരിവ് നൽകാൻ കഴിയില്ലെന്നും പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ഇരുവരും മടങ്ങി. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

Related Post

Leave a Reply

Your email address will not be published. Required fields are marked *