ഫിഫ ലോകകപ്പിൽ സ്പെയിനാണ് കിരീടം നേടിയതെങ്കിലും ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ യുവതാരങ്ങളിലൊരാൾ നോർവേയുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാളണ്ടായിരിക്കും. ഗ്രൗണ്ടിൽ അലസനായി നിന്ന് അപ്രതീക്ഷിതമായ അവസരങ്ങളിൽ വെടിയുണ്ട പോലത്തെ ഗോളുകൾ പായിക്കുന്ന ഹാളണ്ടിനെ ആരാധകർക്ക് ഇഷ്ടപ്പെടാൻ അദ്ദേഹത്തിന്റെ ശാരീരിക ശേഷി തന്നെ ധാരാളമായിരുന്നു. ഗ്രൗണ്ടിൽ താരത്തിന്റെ ശരീര ഭാഷ മുതല്‍, കഴിക്കുന്ന ഭക്ഷണം വരെ ലോകകപ്പ് സമയത്തു ചർച്ചയായിരുന്നു. ഇപ്പോഴിതാ ഒരു വയസ്സുള്ള മകനും ഹാളണ്ടിന്റെ അതേ ഡയറ്റാണ് പിന്തുടരുന്നതെന്നു വ്യക്തമാക്കിയിരിക്കുകയാണ് ഹോളിവുഡ് നടി സ്കൈ ജാക്സൻ.

ബീഫ് ലിവർ, ഹൃദയം, സ്റ്റീക്ക്, മീൻ, ബ്രഡ്, തേൻ, പാൽ എന്നിവയാണ് ഹാളണ്ടിന്റെ ഡയറ്റിലെ പ്രധാന ഭക്ഷണങ്ങൾ. പ്രൊസസ്ഡ് വിഭവങ്ങൾ വളരെ അപൂർവമായി മാത്രമാണു താരം കഴിക്കുക. മത്സര ദിവസങ്ങളിൽ പിതാവ് തയാറാക്കി നൽകുന്ന ലസാഗ്ന എന്ന വിഭവവും ഹാളണ്ട് കഴിക്കാറുണ്ടെന്നാണു വിവരം.
ലോകകപ്പിനായി യുഎസിലെത്തിയ നോർവീജിയൻ ടീം 400 കിലോ മീന്‍ വിഭവങ്ങളും 180 കിലോ ചീസുമാണ് നാട്ടിൽനിന്നു വരുത്തിച്ചത്. താരങ്ങൾക്ക് ഭക്ഷണ സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു ഈ നീക്കം.ലോകകപ്പ് ക്വാർട്ടർ ഫൈനൽ വരെ മുന്നേറിയ നോർവേ, ഇംഗ്ലണ്ടിനോട് 2–1ന്റെ തോൽവി വഴങ്ങി പുറത്താകുകയായിരുന്നു. ടൂർണമെന്റിൽ അഞ്ച് മത്സരങ്ങൾ കളിച്ച ഹാളണ്ട് ഏഴു ഗോളുകളുമായി തിളങ്ങുകയും ചെയ്തു. ഇറാഖിനെതിരെയും സെനഗലിനെതിരെയും ബ്രസീലിനെതിരെയും ഇരട്ട ഗോളുകൾ സ്വന്തമാക്കിയ ഹാളണ്ട്, ഗോൾ വേട്ടക്കാരുടെ പട്ടികയിലും മുന്‍നിരയിലെത്തി.