Breaking
Tue. Aug 11th, 2026

പൊന്നാനി ഫിഷിങ് ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ആറുലക്ഷം രൂപയുടെ നഷ്ടം

പൊന്നാനി: പൊന്നാനി ഫിഷിങ് ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. തിങ്കളാഴ്ച വൈകിട്ട് 3.30ഓടെയാണ് സംഭവം.‘അൽ സഹറ’ എന്ന മത്സ്യബന്ധന ബോട്ടിനാണ് തീപിടിച്ചത്. കോലാജിയാരകത്ത് സമീർ, സക്കീർ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. എൻജിൻ റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപിടിത്തത്തിൽ ബോട്ട് ഭാഗികമായി കത്തി നശിച്ചു. പൊന്നാനിയിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.ഏകദേശം ആറുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.

Related Post

Leave a Reply

Your email address will not be published. Required fields are marked *