Breaking
Thu. Oct 1st, 2026

കുട്ടികൾക്ക് നീന്തൽ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്: ‘അക്വാഫിറ്റ്’ പദ്ധതി ആരംഭിക്കുന്നു

വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കാൻ ‘അക്വാഫിറ്റ്’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമാണ് പദ്ധതി.വിദ്യാർഥികളുടെ ശാരീരികക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻരക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുകയാണു ലക്ഷ്യം. ആദ്യഘട്ടത്തിൽ 14,000 വിദ്യാർഥികൾക്ക്് പരിശീലനം നൽകും. ഓരോ ജില്ലയിൽനിന്നും 1000 വിദ്യാർഥികൾക്കുവീതം. പരിശീലനത്തിനായി സ്‌കൂളിൽനിന്ന് അഞ്ചുകിലോമീറ്റർ പരിധിക്കുള്ളിലെ അനുയോജ്യമായ നീന്തൽക്കുളങ്ങൾ തിരഞ്ഞെടുക്കും. ഇതിന് തദ്ദേശസ്ഥാപനങ്ങളുടെയും മറ്റു വകുപ്പുകളുടെയും സഹകരണം തേടും.കേരളം നദികളും പുഴകളും ജലാശയങ്ങളും ഏറെയുള്ള സംസ്ഥാനമായതിനാൽ നീന്തൽ അറിയുക എന്നത് കായികപരമായ കഴിവ് മാത്രമല്ല, ജീവൻരക്ഷാ നൈപുണ്യം കൂടിയാണെന്നു വിലയിരുത്തിയാണ് പദ്ധതി.

Related Post

Leave a Reply

Your email address will not be published. Required fields are marked *