Breaking
Thu. Oct 1st, 2026

ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷിയുമായി ഭാഗ്യലക്ഷ്മി അയൽക്കൂട്ടം.

വെളിയങ്കാട്: ഓണത്തെ വരവേൽക്കുന്നതിനായി ചെണ്ടുമല്ലി കൃഷിയുമായി മാതൃകയാവുകയാണ് വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ ഭാഗ്യലക്ഷ്മി അയൽക്കൂട്ടം. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിയിലൂടെ ഓണക്കാലത്ത് ആവശ്യമായ പൂക്കൾ നാട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കുകയാണ് ലക്ഷ്യം.അയൽക്കൂട്ടത്തിലെ അംഗങ്ങൾ കൂട്ടായ പരിശ്രമത്തിലൂടെയാണ് ചെണ്ടുമല്ലി കൃഷി ഒരുക്കിയിരിക്കുന്നത്. ഓണ വിപണിയിലെ പൂക്കളുടെ ആവശ്യകത മുന്നിൽ കണ്ടാണ് കൃഷി ആരംഭിച്ചത്. വിഷരഹിതമായും പ്രകൃതിസൗഹൃദമായും പൂക്കൾ ഉൽപ്പാദിപ്പിച്ച് മികച്ച വരുമാനം നേടുന്നതിനൊപ്പം കർഷക കൂട്ടായ്മ ശക്തിപ്പെടുത്താനും പദ്ധതി സഹായകരമാകുമെന്ന് അംഗങ്ങൾ പറഞ്ഞു.ഓണക്കാലത്ത് പൂക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പ്രാദേശികമായി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും ഭാഗ്യലക്ഷ്മി അയൽക്കൂട്ടത്തിന്റെ ഈ സംരംഭം മാതൃകയാകുകയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *