പൊന്നാനി : ഇസ്ലാമിന്റെ സമഗ്രതയും സമ്പൂർണതയുമാണ് ജമാഅത്തെ ഇസ്ലാമിയുടെ മുഖമുദ്ര എന്ന് ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി സലീം മമ്പാട്. ഇസ്ലാമിക ആശയത്തെ പൂർണമായും ഉൾക്കൊണ്ടാണ് പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമി പൊന്നാനി ഏരിയ ഒക്ടോബർ 11ന് കുണ്ടുകടവ് ജങ്ഷനിൽ നടത്തുന്ന സമ്മേളനത്തിന്റെ പ്രഖ്യാപന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏരിയ പ്രസിഡന്റ് പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. അബ്ദുറഹ് മാൻ ഫാറൂഖി സ്വാഗതവും കെ.പി. നദീർ നന്ദിയും പറഞ്ഞു.
ഇസ്ലാമിന്റെ സമഗ്രത ജമാഅത്തെ ഇസ്ലാമിയുടെ മുഖമുദ്ര -സലീം മമ്പാട്

