തൃശൂർ പുന്നയൂരിൽ പൊന്നാനി എംഎൽഎ കെ.പി. നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം. പുന്നയൂർ ആർപിഎംഎം യുപി സ്കൂളിലായിരുന്നു പ്രതിഷേധം. സ്ഥലം എംഎൽഎ എൻ.കെ. അക്ബറിനെ ഒഴിവാക്കി കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടി പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്യാൻ കെ.പി. നൗഷാദ് അലി എംഎൽഎയെ പങ്കെടുപ്പിച്ചതിനെതിരെയാണ് പ്രതിഷേധം. ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് കരിങ്കൊടി പ്രതിഷേധം. സ്ഥലം എംഎൽഎ എൻ.കെ. അക്ബർ ജില്ലാ കളക്ടർക്കും വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ജോയിന്റ് ഡയറക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നിട്ടും കെ.പി. നൗഷാദ് അലിയെ പരിപാടിയിൽ പങ്കെടുപ്പിച്ചെന്നാണ് സിപിഎം ആരോപണം.

