Breaking
Wed. Sep 30th, 2026

സ്വയംതൊഴിൽ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു… മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കെസ്‌റു പദ്ധതിയിൽ അവസരം

മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്‌റു സ്വയംതൊഴിൽ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പദ്ധതിയിലൂടെ ബാങ്ക് വായ്പയും സബ്സിഡിയും ലഭിക്കും. 21നും 50നും ഇടയിൽ പ്രായമുള്ള, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്ത ഉദ്യോഗാർഥികൾക്കാണ് അപേക്ഷിക്കാനാകുക.

പദ്ധതിയുടെ ആനുകൂല്യം

🔹 ബാങ്ക് വായ്പ – ₹1,00,000
🔹 സബ്സിഡി – 20% (₹20,000)

താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ താലൂക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് ഓഫീസുകളിൽ നിന്ന് ലഭിക്കും.

📞 ഫോൺ: 0483 2734904

എന്റെ പൊന്നാനി
നാട്ടുവാർത്തകൾക്കൊപ്പം

Related Post

Leave a Reply

Your email address will not be published. Required fields are marked *