Breaking
Wed. Sep 30th, 2026

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുതുക്കാം അംശാദായം മുടങ്ങിയ അംഗങ്ങൾക്ക് അംഗത്വം പുനഃസ്ഥാപിക്കാം

മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത ശേഷം അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്ന് അംഗത്വം റദ്ദായവർക്ക് പിഴ സഹിതം അംശാദായം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം.

അംഗങ്ങൾ ഒന്നാം തീയതി മുതൽ 31-ാം തീയതി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ഹാജരാകണം.

ഹാജരാക്കേണ്ട രേഖകൾ

🔹 അംഗത്വ പാസ്ബുക്ക്
🔹 റദ്ദായ കാലയളവ് മുതൽ പ്രസ്തുത മാസം വരെയുള്ള ടിക്കറ്റ് വിൽപ്പനയുടെ കണക്ക് രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്
🔹 അവസാന മൂന്ന് മാസത്തെ ടിക്കറ്റ് വൗച്ചർ

കൂടുതൽ വിവരങ്ങൾക്ക്:

📞 0483 2734171

എന്റെ പൊന്നാനി
നാട്ടുവാർത്തകൾക്കൊപ്പം

Related Post

Leave a Reply

Your email address will not be published. Required fields are marked *