Breaking
Sat. Oct 24th, 2026

ഒരു കിലോ കഞ്ചാവുമായി യുവാവ് തിരൂരിൽ പിടിയിൽ.

തിരൂർ: പുറത്തൂരിൽ ഒരു കിലോ കഞ്ചാവുമായി യുവാവിനെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. പുറത്തൂർ മില്ലുംപടി സ്വദേശി മണ്ടകത്തിൽ നന്ദകുമാർ (22) ആണ് അറസ്റ്റിലായത്.

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ ബാഗിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.

എസ്ഐമാരായ അനുഷ, പി. മിഥുൻ, രാജശേഖരൻ, മണികണ്ഠൻ, നസീർ തിരൂർക്കാട്, എഎസ്ഐ അനിൽകുമാർ, രതീഷ്, ഷൈജു, ഗിത്തു, ആഷിഷ്, ദിൽജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

നന്ദകുമാറിനെ തിരൂർ കോടതി റിമാൻഡ് ചെയ്തു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *