Breaking
Sat. Oct 24th, 2026

വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് സമീപം കാർ കത്തിനശിച്ചു.

ആതവനാട്: വെട്ടിച്ചിറ ടോൾ പ്ലാസയ്ക്ക് സമീപം കാർ പൂർണമായും കത്തിനശിച്ചു. കുന്നുംപുറം സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

വെട്ടിച്ചിറ ഭാഗത്തേക്ക് പോകുന്നതിനിടെ ടോൾ പ്ലാസ പിന്നിട്ട ഉടൻ കാറിൽനിന്ന് പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ കാർ റോഡരികിലേക്ക് മാറ്റിനിർത്തി യാത്രക്കാർ പുറത്തിറങ്ങി.

തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കാർ പൂർണമായും കത്തിനശിക്കുകയായിരുന്നു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

Related Post

Leave a Reply

Your email address will not be published. Required fields are marked *