Tue. Oct 27th, 2026

സാങ്കേതിക പരിമിതിയുടെ പേരിൽ ആധാർ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

സാങ്കേതിക പരിമിതിയുടെ പേരിൽ ആധാർ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ

ഭിന്നശേഷിയുള്ള വനിതയ്ക്ക് ആധാർ നൽകാൻ ബദൽ മാർഗങ്ങൾ പരിശോധിക്കണം

ആധാർ എൻറോൾമെന്റ് സംവിധാനത്തിലെ സാങ്കേതിക പരിമിതികൾ കാരണം ഭിന്നശേഷിയുള്ള വ്യക്തിക്ക് ആധാർ നിഷേധിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയാത്തതിനാൽ ആധാർ ലഭിക്കാത്ത മാനസിക വെല്ലുവിളി നേരിടുന്ന വനിതയ്ക്ക് നിലവിലുള്ള വ്യവസ്ഥകൾക്കനുസരിച്ച് സാധ്യമായ ബദൽ മാർഗങ്ങൾ പരിശോധിച്ച് ആധാർ നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു.

ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് യുഐഡിഎഐ ഡയറക്ടർക്ക് നിർദേശം നൽകിയത്.

കോട്ടയം പായിപ്പാട് സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. പത്ത് വിരലുകളുടെയും രണ്ട് ഐറിസുകളുടെയും ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചാൽ മാത്രമേ ആധാർ അനുവദിക്കാനാകൂവെന്നാണ് ജില്ലാ അക്ഷയ പ്രോജക്ട് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നത്. ഐറിസ് വിവരങ്ങൾ ഒഴിവാക്കി ആധാർ നൽകാൻ സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും ഇതിനുള്ള അധികാരം യുഐഡിഎഐയുടെ നോഡൽ ഓഫീസർക്കാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

സാങ്കേതിക തടസ്സങ്ങൾ അർഹരായ വ്യക്തികളുടെ ആധാർ ലഭ്യതയ്ക്ക് തടസ്സമാകരുതെന്ന നിലപാടാണ് കമ്മീഷൻ ഉത്തരവിലൂടെ വ്യക്തമാക്കുന്നത്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *