Tue. Oct 27th, 2026

ആദ്യ റൗണ്ടിൽ പിന്നിൽ, രണ്ടാം റൗണ്ടിൽ ചരിത്രവിജയം!

ബ്രസീലിൽ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവ്

ബ്രസീലിൽ ലുല ഡിസിൽവ നാലാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് രണ്ടാം റൗണ്ടിലുണ്ടാക്കിയ മുന്നേറ്റത്തിൽ. ആദ്യ റൗണ്ടിൽ പിന്നിലായിരുന്ന ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ രണ്ടാം റൗണ്ടിൽ ശക്തമായി തിരിച്ചെത്തി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം നേടി.

വലതുപക്ഷ സ്ഥാനാർഥി ഫ്ലാവിയോ ബോൾസൊനാരോയെ പരാജയപ്പെടുത്തിയ ലുലയ്ക്ക് 51.79 ശതമാനം വോട്ടും എതിരാളിക്ക് 48.21 ശതമാനം വോട്ടും ലഭിച്ചു. ഇതോടെ ബ്രസീലിന്റെ ചരിത്രത്തിൽ നാലാം തവണ പ്രസിഡന്റാകുന്ന ആദ്യ നേതാവായി ലുല മാറി.

ആദ്യ റൗണ്ടിലെ തിരിച്ചടിക്കു പിന്നാലെ സജീവമായ ജനകീയ പ്രചാരണവും യുവാക്കളുടെ പങ്കാളിത്തവും വോട്ടർമാരെ വീണ്ടും പോളിങ് ബൂത്തിലെത്തിക്കാനുള്ള ശ്രമങ്ങളും വിജയത്തിൽ നിർണായകമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ലാറ്റിനമേരിക്കയിൽ വലതുപക്ഷ രാഷ്ട്രീയത്തിന് സ്വാധീനം വർധിക്കുന്നതിനിടെയാണ് ബ്രസീലിൽ ഇടതുപക്ഷത്തിന്റെ ഈ തിരിച്ചുവരവ്. ജനവിധിയിലൂടെ അധികാരം നിലനിർത്തിയ ലുലയ്ക്ക് മുന്നിൽ ഇനി സാമ്പത്തികവും രാഷ്ട്രീയവുമായ വെല്ലുവിളികളും കാത്തിരിക്കുന്നു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *