Breaking
Wed. Oct 28th, 2026

പൊന്നാനി ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ഒഴിവ്; വാക്-ഇൻ ഇന്റർവ്യൂ നവംബർ 7ന്.

പൊന്നാനി: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ KASP പദ്ധതിയുടെ ഭാഗമായി സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായി നവംബർ 7ന് വാക്-ഇൻ ഇന്റർവ്യൂ നടത്തും.

യോഗ്യത: പ്ലസ് ടു, ജനറൽ നഴ്സിംഗ് (GNM) അല്ലെങ്കിൽ ബി.എസ്.സി. നഴ്സിംഗ് (BSc Nursing) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ (KNC Registration) നിർബന്ധമാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും ആധാർ കാർഡിന്റെ പകർപ്പും സഹിതം 2026 നവംബർ 7 ശനിയാഴ്ച രാവിലെ 10.30ന് പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0494 2666439

Related Post

Leave a Reply

Your email address will not be published. Required fields are marked *