Breaking
Wed. Oct 28th, 2026

ബാലസംഘം നാടക ക്യാമ്പ് സമാപിച്ചു

പൊന്നാനി: ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കടവനാട് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന നാടക ക്യാമ്പ് സമാപിച്ചു. ഈശ്വരമംഗലം കെ.ഇ.എ.എൽ.പി സ്കൂളിൽ നടന്ന ക്യാമ്പിൽ ഇരുപതോളം കുട്ടികൾ പങ്കെടുത്തു.

നാടക-സിനിമാ പ്രവർത്തകൻ സുന്ദരൻ ചെട്ടിപ്പടി ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്കായി സിനിമാ പ്രദർശനവും സംഘടിപ്പിച്ചു.

കെ.എസ്. രഞ്ജിത്ത്, ഇ.എ. ശ്രീരാജ്, സുമേഷ് ചെമ്പ്ര, അബിദ്, ആവണി, അമേയ, ഫിദ എന്നിവർ സംസാരിച്ചു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *