കാലടി ജിഎൽപി സ്കൂളിന്റെ മാതൃകാപരമായ പ്രവർത്തനം
എടപ്പാൾ: അധ്യാപകരും വിദ്യാർഥികളും ചേർന്ന് പരിപാലിച്ച പച്ചക്കറിത്തോട്ടത്തിൽ കാലടി ജിഎൽപി സ്കൂളിൽ വിളവെടുപ്പ് നടത്തി. വിളവെടുത്ത പച്ചക്കറികളുടെ ഒരു വിഹിതം തവനൂരിലെ വൃദ്ധസദനത്തിന് കൈമാറി.
കൃഷിയിലൂടെ ലഭിച്ച വിളവ് പങ്കുവെച്ചുകൊണ്ട് സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയാവുകയാണ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും.
പ്രധാനാധ്യാപിക ചിത്ര, പരിസ്ഥിതി ക്ലബ് കൺവീനർ ആരിഫ, പിടിഎ പ്രസിഡന്റ് അഭിലാഷ്, എംടിഎ പ്രസിഡന്റ് അശ്വതി, അനീഷ്, ബാബു എന്നിവർ സംസാരിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

