Breaking
Tue. Oct 27th, 2026

കോട്ടക്കൽ ബൈപാസിൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം

തിരൂർ–മലപ്പുറം റോഡിൽ വാഹനങ്ങൾ വഴിതിരിച്ചുവിടും

കോട്ടക്കൽ: ജില്ലയിൽ എക്സൈസ് വകുപ്പിലെ സിവിൽ എക്സൈസ് ഓഫീസർ ട്രെയിനി തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയുടെ ഭാഗമായി കോട്ടക്കൽ ബൈപാസിൽ ഒക്ടോബർ 27, 28, 29 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

രാവിലെ അഞ്ചുമുതൽ പരീക്ഷ അവസാനിക്കുന്നതുവരെ നിയന്ത്രണം തുടരും. ഈ സമയത്ത് തിരൂർ–മലപ്പുറം റോഡിലൂടെ പോകുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടണം.

യാത്രക്കാർ ഗതാഗത നിയന്ത്രണം ശ്രദ്ധിച്ച് യാത്ര ക്രമീകരിക്കണമെന്ന് അറിയിക്കുന്നു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *