സാഹിത്യകാരന്മാരും കവികളും ഒത്തുചേർന്നു; വിജയികൾ രചനകൾ അവതരിപ്പിച്ചു
എടപ്പാൾ: ചെറുകഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായിരുന്ന എം.ടി. വേണുവിന്റെ സ്മരണയ്ക്കായി എം.ടി. വേണു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എടപ്പാളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു. സാഹിത്യകാരൻ രാമകൃഷ്ണൻ കുമരനല്ലൂർ ഉദ്ഘാടനം ചെയ്തു. ഡോ. ഹരിയാനന്ദകുമാർ അധ്യക്ഷനായി.
സാഹിത്യ മത്സരങ്ങളിൽ വിജയികളായവർ സ്വന്തം രചനകൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന സാഹിത്യസദസ്സിൽ ജയേന്ദ്രൻ മേലഴിയം മോഡറേറ്ററായി. വിവിധ എഴുത്തുകാരും കവികളും കവിതകൾ അവതരിപ്പിച്ചു. എം.ടി. വേണുവിനെ അനുസ്മരിച്ച് സാംസ്കാരിക, മാധ്യമ, പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖർ പ്രഭാഷണങ്ങൾ നടത്തി.
സമാപന സമ്മേളനം വി.എസ്. ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഗായത്രി അധ്യക്ഷയായി. സാഹിത്യ മത്സര വിജയികളെ അനുമോദിച്ചു.
ഫോട്ടോഗ്രാഫർ ഉത്തമൻ കാടഞ്ചേരിക്ക് എം.ടി. വേണു സ്മാരക പുരസ്കാരം രാധാലക്ഷ്മി അമ്മ സമ്മാനിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

