Breaking
Tue. Oct 27th, 2026

നാലുവർഷത്തെ സേവനം; പൊന്നാനിയോട് വിടപറഞ്ഞ് നഗരസഭാ സെക്രട്ടറി എസ്. സജിറൂൺ

പന്തളം നഗരസഭയിലേക്ക് സ്ഥലംമാറ്റം; സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി ഭരണസമിതി

പൊന്നാനി: നഗരവികസന പ്രവർത്തനങ്ങൾക്കും ജനകീയ വിഷയങ്ങളിലെ ഇടപെടലുകൾക്കും ഭരണനിർവഹണത്തിലൂടെ പിന്തുണ നൽകിയ പൊന്നാനി നഗരസഭാ സെക്രട്ടറി എസ്. സജിറൂണിന് സ്ഥലംമാറ്റം. നാല് വർഷത്തെ സേവനത്തിനുശേഷം പന്തളം നഗരസഭയിലേക്കാണ് സ്ഥലംമാറ്റം.

നഗരവികസന പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയും ജനകീയ വികസന പ്രവർത്തനങ്ങൾക്ക് കരുത്തുപകർന്നും പ്രവർത്തിച്ച സജിറൂണിന് നഗരസഭാ ഭരണസമിതി യാത്രയയപ്പ് നൽകി. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്‌സൺ സി.വി. സുധ ഭരണസമിതിയുടെ സ്നേഹോപഹാരം കൈമാറി.

വൈസ് ചെയർപേഴ്‌സൺ സി.പി. സക്കീർ, സ്ഥിരംസമിതി അധ്യക്ഷന്മാരായ റീന പ്രകാശൻ, സി. സൗദാമിനി, ടി.കെ. മഷൂദ്, ഷനിൽ കുമാർ, കൗൺസിലർമാരായ ടി.കെ. അഷറഫ്, പി. ഷംസുദ്ദീൻ, ജയപ്രകാശൻ, ശ്രീകല ചന്ദ്രൻ എന്നിവർ സംസാരിച്ചു.

യാത്രയയപ്പിന് സെക്രട്ടറി എസ്. സജിറൂൺ നന്ദി പറഞ്ഞു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *