സന്നദ്ധ രക്തദാന ക്യാമ്പ് നടത്തി.

എടപ്പാൾ:കേരളപിറവി ദിനത്തിന്റെ ഭാഗമായി MCC CLUB പോട്ടൂർ, ബ്ലഡ് ഡോണേഴ്സ് കേരള [BDK] പൊന്നാനി താലൂക്ക് കമ്മറ്റിസംയുക്തമായി തൃശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന്റെ സഹകരണത്തോടെ പോട്ടൂർ മോഡേൺ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സന്നദ്ധ രക്‌തദാന ക്യാമ്പിൽ 55പേർ രജിസ്റ്റർ ചെയ്യുകയും 35പേർ സന്നദ്ധ രക്തദാനം നിർവ്വഹിക്കുകയും ചെയ്തു. താലൂക്കിലെ ഏറ്റവും അടുത്ത ആശുപത്രി നഗരിയായ തൃശൂരിലെ രക്ത ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കുന്നതിന് അമല ബ്ലഡ് സെൻ്ററിൻ്റെ ശീതീകരിച്ച മൊബൈൽ രക്ത ശേഖരണ വാഹനത്തിൽ വെച്ച് നടത്തിയ ക്യാമ്പിലൂടെ സാധിക്കുന്നുണ്ടെന്ന് ബി ഡി കെ പൊന്നാനി ഭാരവാഹികൾ പറഞ്ഞു. സമൂഹത്തിന് നന്മയാർന്ന സന്ദേശം കൈമാറുന്ന രക്തദാന ക്യാമ്പിൽ 24പേർ അവരുടെ ആദ്യ രക്തദാനവും കൂടെ 1 വനിതയും രക്തദാനം നിർവ്വഹിച്ചു. ക്യാമ്പിന് MCC ക്ലബ്ബ് പോട്ടൂർ ഭാരവാഹികൾ,ബ്ലഡ് ഡോണേഴ്‌സ് കേരള പൊന്നാനി താലൂക്ക് & ഏയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരും ചേർന്ന് നേതൃത്വം നൽകി. ക്യാമ്പിന് ആതിദേയത്വം വഹിക്കുകയും മികച്ച സൗകര്യങ്ങൾ ഒരുക്കുകയും ചെയ്ത ക്ലബ്ബ് ഭാരവാഹികൾക്ക് ബി ഡി കെ പൊന്നാനി താലൂക്ക് കമ്മിറ്റി പ്രത്യേകം അഭിനന്ദനങ്ങൾ അറിയികുകയും മോമൊന്റോ നൽകി ആദരിക്കുകയും ചെയ്തു.

Related Post

Leave a Reply

Your email address will not be published. Required fields are marked *