സൂപ്പർ ലീഗ് കേരളയിൽ മലബാർ ഡെർബിയിൽ മലപ്പുറം എഫ്.സിയെ 6-2ന് തകർത്ത് കാലിക്കറ്റ് എഫ്.സി. 14 പോയിന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്തെത്തി.ലിയണാർഡോയും ഫെഡറികോ ബുവാസോയും ഇരട്ടഗോളുകൾ നേടി. കാൽവിൻ തോമസും അലക്സിസ് സോസയും ഓരോ ഗോൾ വീതം നേടി. മലപ്പുറത്തിനായി അമദൗ സൗകൗനയും നെദിൻ ഹാദ്‌സിച്ചും സ്കോർ ചെയ്തു.മലപ്പുറം എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. 13 പോയിന്റുള്ള ഫോഴ്സ് കൊച്ചിയാണ് രണ്ടാമത്.

