Breaking
Sat. Oct 31st, 2026

പൊന്നാനി നഗരസഭ സി.ഡി.എസ് 2: 37.12 ലക്ഷം രൂപയുടെ ബാങ്ക് ലോൺ വിതരണം ചെയ്തു.

പൊന്നാനി: നഗരസഭ സി.ഡി.എസ് 2-ന്റെ ആഭിമുഖ്യത്തിൽ പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പദ്ധതിയുടെ ഭാഗമായി ബാങ്ക് ലോൺ വിതരണോത്സവം സംഘടിപ്പിച്ചു. 37,12,000 രൂപയുടെ വായ്പയാണ് വിതരണം ചെയ്തത്.നഗരസഭാ ചെയർപേഴ്‌സൺ സി.വി. സുധ വിതരണോത്സവം ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് പ്രസിഡന്റ് ആയിഷാബി സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സി.പി. സക്കീർ അധ്യക്ഷനായി.

വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൗദാമിനി ടീച്ചർ ആശംസ അറിയിച്ചു. സംഘാടക കൗൺസിലർ ശാന്ത, സി.ഡി.എസ് അംഗങ്ങൾ, ബ്ലോക്ക് കോർഡിനേറ്റർമാരായ ഷൈമ, ഹർഷ, അക്കൗണ്ടന്റുമാരായ നിതു, വിമൽ തുടങ്ങിയവർ പങ്കെടുത്തു. സി.ഡി.എസ് വൈസ് പ്രസിഡന്റ് സുമയ്യ നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *