Breaking
Mon. Nov 2nd, 2026

മാധ്യമപ്രവർത്തകൻ സുരേഷ് ഇ. നായർ അന്തരിച്ചു.

കുറ്റിപ്പുറം: മാധ്യമപ്രവർത്തകനും കുറ്റിപ്പുറം പ്രസ് ക്ലബ് രക്ഷാധികാരിയുമായ എരുവപ്ര സുരേഷ് ഇ. നായർ (52) അന്തരിച്ചു. വട്ടംകുളം സ്വദേശിയായ ഇദ്ദേഹത്തിന്റെ മൃതദേഹം ശനിയാഴ്ച രാത്രി തിരുനാവായ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

മാതൃഭൂമി കുറ്റിപ്പുറം ലേഖകനായിരുന്ന സുരേഷ് ദീപിക, മാധ്യമം, ചന്ദ്രിക തുടങ്ങിയ പത്രങ്ങളിലും പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിട്ടുണ്ട്. വട്ടംകുളം പോസ്റ്റ് ഓഫീസ് ജീവനക്കാരനുമായിരുന്നു. കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായിരുന്ന ഇദ്ദേഹം എടപ്പാൾ ആസ്ഥാനമായ മയൂര കാറ്ററിംഗ് സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു.

ഭാര്യ: രജുഷ. മക്കൾ: ശിവാനുഷ്, ശിവദേവ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *