Breaking
Mon. Nov 9th, 2026

കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ വനിതാ കബഡി കിരീടം ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷന്

പൊന്നാനി: എം.ഇ.എസ്. പൊന്നാനി കോളേജിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ ഇന്റർസോൺ വനിതാ കബഡി ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ജേതാക്കളായി.

ഫൈനലിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്റർ ടീമിനെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ടീം കിരീടം നേടിയത്. ആതിഥേയരായ എം.ഇ.എസ്. പൊന്നാനി കോളേജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, എം.ഇ.എസ്. പൊന്നാനി കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. സാബിഖ് എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. പ്രൊഫ. കെ. അക്ബർ നേതൃത്വം നൽകി.

എന്റെ പൊന്നാനി | കായിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *