മലപ്പുറം: എസ്.എസ്.എൽ.സി. മുതൽ വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് നൽകുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
2025–26 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് ബി ഗ്രേഡോ 60 ശതമാനത്തിന് മുകളിലോ മാർക്ക് നേടി വിജയിച്ച വിദ്യാർഥികൾക്കാണ് അർഹത. ഇ-ഗ്രാന്റ്സ് മാനദണ്ഡപ്രകാരം സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കണം.
പരീക്ഷയുടെ മാർക്ക് ലിസ്റ്റ് സഹിതം ഇ-ഗ്രാന്റ്സ് 3.0 പ്രൊഫൈൽ വഴി ഡിസംബർ 31നകം അപേക്ഷിക്കണം.
📞 കൂടുതൽ വിവരങ്ങൾക്ക്: 0483 2734901

