പൊന്നാനി: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭത്തെ ആഘോഷമാക്കി പൊന്നാനി നഗരസഭയുടെ പൈതൃകോത്സവം. എ.വി. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി നഗരസഭാ ചെയർപേഴ്സൺ സി.വി. സുധ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി.പി. സക്കീർ അധ്യക്ഷനായി. പുല്ലാങ്കുഴൽ കലാകാരൻ ശ്രീരാജ് മുഖ്യാതിഥിയായി.
സ്ഥിരംസമിതി അധ്യക്ഷരായ ടി.കെ. മഷൂദ്, റീന പ്രകാശൻ, ഷനിൽ കുമാർ, കൗൺസിലർ ടി.കെ. അഷ്റഫ് എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷ സി. സൗദാമിനി സ്വാഗതവും വാർഡ് കൗൺസിലർ ശ്രീകല നന്ദിയും പറഞ്ഞു.
നിരവധി ആളുകൾ എത്തിച്ചേരുന്ന വാവുവാണിഭം പൊന്നാനിയുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണ്. വാവുവാണിഭത്തെ പൈതൃകോത്സവമായി ഉയർത്താനുള്ള നഗരസഭയുടെ അഭ്യർഥനയെ തുടർന്ന് 2018 മുതൽ ടൂറിസം വകുപ്പിന്റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. തിരുവരങ്കൻ ഫോക്ക് അക്കാദമിയുടെ നാടൻപാട്ട് ഉൾപ്പെടെയുള്ള കലാപരിപാടികളും പൈതൃകോത്സവത്തിന്റെ ഭാഗമായി അരങ്ങേറി.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

