Breaking
Mon. Nov 9th, 2026

കനിവ് സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തു പകരുന്നു: വി.എസ്. ജോയ് എം.എൽ.എ.

എടപ്പാൾ : അയിലക്കാട് യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കനിവ് പലിശരഹിത സമ്പാദ്യ പദ്ധതി വനിതകൾക്ക് കരുത്തും ആത്മവിശ്വാസവും പകരുന്നതോടൊപ്പം സമൂഹത്തിന് മാതൃകയാകുന്നതായും അഡ്വ. വി.എസ്. ജോയ് എം.എൽ.എ. പറഞ്ഞു.

പദ്ധതിയുടെ അഞ്ചാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നാനൂറോളം കുടുംബങ്ങൾ അംഗങ്ങളായ പദ്ധതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ലീഡർമാരെയും സംസ്ഥാന കായികമേളയിൽ സ്വർണം നേടിയ മുഹമ്മദ് ഇസാനെയും എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു.എം.പി.എ. റസാഖ് സ്വാഗതം പറഞ്ഞു. വി.കെ. ബീർ അധ്യക്ഷത വഹിച്ചു. ഇന്റർനാഷനൽ ട്രെയിനർ നിഷാദ് പട്ടയിൽ ക്ലാസെടുത്തു. അഡ്വ. ആർ. ഗായത്രി, കെ.പി. സിന്ധു, കെ.ടി. ബാവ ഹാജി, വി. മൊയ്തു മൗലവി, എൻ.എ. കാദർ തുടങ്ങിയവർ സംസാരിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *