കുറ്റിപ്പുറം:വില്പനക്കായി കൊണ്ടു വന്ന 170 ഗ്രാം MDMA യുമായി പൊന്നാനി സ്വദേശികള്‍ പിടിയില്‍.പൊന്നാനി തൃക്കാവ് സ്വദേശി പുതുവീട്ടില്‍ ജംഷീര്‍(26)പള്ളപ്രം സ്വദേശി പടിഞ്ഞാറകത്ത് മനാഫ്(46)എന്നിവരെയാണ് കുറ്റിപ്പുറം പോലീസും തിരൂര്‍ ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വളാഞ്ചേരി സിഐ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധനയിലാണ് പൊന്നാനി സ്വദേശികള്‍ പിടിയിലായത്.
ഡൽഹിയിൽ നിന്നും വില്പനക്കായി കൊണ്ടു വന്നതാണ് എംഡിഎംഎ എന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.വളാഞ്ചേരി.സിഐ രഞ്ജിത്ത് കെആർ,എസ്ഐ വിനോദ് ടിഎം,എസ്ഐ പ്രസന്നകുമാർ,എഎസ്ഐ ജയപ്രകാശ്,എസ് സി പി ഒമാരായ മധു,നിഷാദ്,വിമോഷ്,സിപിഒ ശ്രീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

