Breaking
Mon. Nov 9th, 2026

നാടക അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ആദരിച്ചു; പുതിയ നാടകത്തിന്റെ പരിശീലനത്തിനും തുടക്കം.

ചങ്ങരംകുളം: മുറ്റം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ‘തമ്പുരാൻ മീട്ടിയ തംബുരു’ നാടകത്തിലെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും ആദരിച്ചു.

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിൽ നടന്ന പരിപാടി നടൻ വാസുദേവൻ തിരുമേനി ഉദ്ഘാടനം ചെയ്തു. ഷൺമുഖൻ വേളയാട്ട് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുറ്റം നാടകവേദിയുടെ പുതിയ നാടകമായ ‘അമരാവതി ഹോസ്പിറ്റൽ ഫോർത്ത് ഫ്ലോർ’ എന്ന നാടകത്തിന്റെ പരിശീലനത്തിനും തുടക്കം കുറിച്ചു. സോമൻ ചെന്ദ്രേത്താണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

വത്സല അന്തർജനം, പി.എൻ. ബാബു, എം.വി. രവീന്ദ്രൻ, ടി. രാമദാസ് എന്നിവർ സംസാരിച്ചു. സോമൻ ചെന്ദ്രേത്ത് സ്വാഗതവും സുരേഷ് കാഞ്ഞിയൂർ നന്ദിയും പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *