Breaking
Wed. Nov 11th, 2026

ധാർമിക വിദ്യാർത്ഥിത്വം നാടിൻറെ ആവശ്യം: അഡ്വ.വി എസ് ജോയ് എം എൽ എ

എടപ്പാൾ : ധാർമിക വിദ്യാർത്ഥിത്വം നാടിന്റെ ആവശ്യമാണെന്നും അതിനായി സ്വത്വബോധമുള്ള വിദ്യാർത്ഥികളെ വാർ ത്തെടുക്കൽ സമൂഹത്തിന്റെ ആവശ്യമാണെന്നും അഡ്വ .വി എസ് ജോയ് എം എ പറഞ്ഞു. 6, 7,8 തീയതികളിലായി മാണൂർ മനാറുൽ ഹുദാ ഐഫോഡ് ബ്രൈനറി കേമ്പസിലെ വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റ് ‘സ്പാരൻസ’ സമാ പന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം.

സമസ്ത ജില്ലാ മുശാവറ അംഗം എം ഹൈദർ മുസ്ലിയാർ അൽ – ഖാസിമി അധ്യക്ഷം വഹിച്ചു. പ്രമുഖ വ്യവസായിയും മുസ്ലീം ലീഗ് സംസ്ഥാന ഉപാധ്യക്ഷനുമായ ഡോ. അലി ബാവ ഹാജി മുഖ്യാതിഥിയായി. പ്രശസ്ത കവിയും സാഹിത്യകാരനുമായ പ്രദീപ് പേരശന്നൂർ സാഹിത്യഭാഷണം നടത്തി.

വാർഡ് അംഗം ഉമ്മർ പാലക്കൽ ,പി പി അബ്ദുൽ ഖാദിർ ബാഖവി ,ഡോ. ഹബീബുള്ള ,എം അബുബക്കർ ബാഖവി ,എം റഫീഖ് ഇർഫാനി ,ഷിയാസ് അശ്റഫി പ്രസംഗിച്ചു.ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി മാണൂരിലെ വിവിധങ്ങളായ മേഖലകളിൽ പ്രൊഫഷണലുകളായി ഇറങ്ങിയ ഉദ്യോഗാർത്ഥികളെ ആദരിക്കുന്ന “എക്സലൻഷ്യ” പ്രോഗ്രാമും സംഘടിപ്പിച്ചു.

Related Post

Leave a Reply

Your email address will not be published. Required fields are marked *