Breaking
Wed. Nov 11th, 2026

ചങ്ങരംകുളത്ത് കാണി മാർസ് ചലച്ചിത്രോത്സവം; വിവിധ ഭാഷകളിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കും

ചങ്ങരംകുളം: കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാണി മാർസ് ചലച്ചിത്രോത്സവം ഒൻപത് മുതൽ ചങ്ങരംകുളം മാർസ് സിനിമാസിൽ നടക്കും. സംഘാടകർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

മലയാള സിനിമാ വിഭാഗത്തിൽ ഖിഡ്കി ഗാവ്, വിക്ടോറിയ, കളങ്കാവൽ, ഉടലാഴം എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ക്ലാസിക് ചിത്രം സൈക്കോയും ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി പ്രദർശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തിൽ ട്രെയിൻ ടു ബുസാൻ, ദി സൂ കീപ്പേഴ്സ് വൈഫ്, മൈ ഫേവറിറ്റ് കേക്ക് എന്നീ ചിത്രങ്ങളും ഇന്ത്യൻ സിനിമാ വിഭാഗത്തിൽ അങ്കമ്മാൾ, ത്രീ ഓഫ് അസ്, ബിനി സുതോയ്, ആനന്ദി ഗോപാൽ എന്നീ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സംവിധായകൻ മണിലാൽ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. ഫെസ്റ്റിവൽ ബുക്ക് ആലങ്കോട് ലീലാകൃഷ്ണൻ പ്രകാശിപ്പിക്കും. സമാപന സമ്മേളനം സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9.15 മുതൽ പ്രദർശനം ആരംഭിക്കും.

സ്വാഗതസംഘം ഭാരവാഹികളായി ആലങ്കോട് ലീലാകൃഷ്ണൻ (ചെയർമാൻ), അജിത് മായനാട്ട് (വൈസ് ചെയർമാൻ), വാസുദേവൻ അടാട്ട് (ജനറൽ കൺവീനർ), പി.എം. കൃഷ്ണൻ നമ്പൂതിരി (കൺവീനർ), വി. മോഹനകൃഷ്ണൻ (ഫെസ്റ്റിവൽ ഡയറക്ടർ) എന്നിവരെ തിരഞ്ഞെടുത്തു.

വാർത്താസമ്മേളനത്തിൽ വാസുദേവൻ അടാട്ട്, പി.എം. കൃഷ്ണൻ നമ്പൂതിരി, ജബ്ബാർ ആലങ്കോട്, കെ.പി. തുളസി, ശങ്കരനാരായണൻ പന്താവൂർ, വി. മോഹനകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *