Breaking
Wed. Nov 11th, 2026

കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒ.പി. ടോക്കൺ സംവിധാനം ഉദ്ഘാടനം ചെയ്തു

കുറ്റിപ്പുറം: താലൂക്ക് ആശുപത്രിയിലെ ഒ.പി. കൗണ്ടറിൽ പുതുതായി ഒരുക്കിയ ടോക്കൺ സംവിധാനത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. ആസാദ് അജയ് നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ഉമ്മുൽസു അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി മുഖ്യാതിഥിയായി.

കെ.പി. അബ്ദുൽ കരീം, കെ. വഹീദ, ലിജി ജാസ്മിൻ, ജമീല, ബഷീർ പാറക്കൽ, ജംഷീറ, സെലീന, സമീറ തുടങ്ങിയവർ സംസാരിച്ചു. ഡോ. നിഷ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *