ചങ്ങരംകുളം: പൊലീസ് ജീപ്പിനും വിവിധ കടകൾക്കും നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ ചങ്ങരംകുളം പൊലീസ് പിടികൂടി.വളയംകുളത്തെ ഒരു കടയിലും ചങ്ങരംകുളം ടൗണിലെ സാലിയുടെ ന്യൂ സിറ്റി ഫ്രൂട്ട് ഷോപ്പ്, കാഞ്ഞിയൂർ സ്വദേശി കണ്ണന്റെ ചായക്കട, ഷാക്കിറിന്റെ വെറ്റിലക്കട എന്നിവിടങ്ങളിലുമാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. കടകളുടെ ചില്ലുകൾ തകർക്കുകയും സാധനങ്ങൾ വലിച്ചിടുകയും ചെയ്തു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന്റെ ജീപ്പിനു നേരെയും പ്രതി കല്ലെറിഞ്ഞു. ജീപ്പിന്റെ ചില്ലും തകർന്നു. പിടികൂടിയയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ഇയാളെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

