മലപ്പുറം: ജില്ലയിലെ സർക്കാർ, സർക്കാർ അംഗീകൃത കോളേജുകളിൽ 2026–27 അധ്യയനവർഷം പ്രൊഫഷണൽ കോഴ്സുകളിൽ ഒന്നാംവർഷ പ്രവേശനം നേടിയ പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിനുള്ള ധനസഹായത്തിന് അപേക്ഷിക്കാം.
2027 മാർച്ച് 31-നകം ഇ-ഗ്രാന്റ്സ് 3.0 വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.
ഇ-ഗ്രാന്റ്സ് സ്കോളർഷിപ്പിന് അർഹതയുള്ളവർക്കും കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ചുലക്ഷം രൂപയിൽ കവിയാത്തവർക്കുമാണ് ആനുകൂല്യം ലഭിക്കുക.
തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, ഏജൻസികൾ എന്നിവയിൽനിന്ന് ലാപ്ടോപ്പ് വാങ്ങാൻ മുമ്പ് ധനസഹായം ലഭിച്ചവർക്ക് അപേക്ഷിക്കാൻ അർഹതയില്ല.
ഫോൺ: 0483 2734901

