പൊന്നാനി: മൊത്തവിതരണക്കാരെ പ്രതിസന്ധിയിലാക്കുന്ന കോർപറേറ്റ്–കുത്തക കമ്പനി കളുടെ നയങ്ങൾ അവസാനിപ്പിക്കണമെന്ന് ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ (എ.കെ.ഡി.എ) ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.പൊന്നാനി നഗരസഭാ പ്രതിപക്ഷ നേതാവ് ടി.കെ. അഷ്റഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബു അന്നങ്ങാടൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അനിൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി റഷീദ് തയ്യിൽ, സംസ്ഥാന കൗൺസിൽ അംഗം നഹാസ്, രാജീവ് മേനോൻ, സി.വി. മുഹമ്മദ് അഷ്റഫ്, ആഷിക്, അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

