എടപ്പാൾ: തവനൂർ കെ.എം.ജി.വി.എച്ച്.എസ് സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ നിയമപാഠങ്ങൾ നേരിട്ടറിയുന്നതിനായി കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു.
പൊലീസിന്റെ പ്രവർത്തനരീതികളും നിയമപാഠങ്ങളും സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ സംഗീത് കേഡറ്റുകൾക്ക് വിശദീകരിച്ചു. എ.എസ്.ഐ ആൻസി, സി.പി.ഒമാരായ സൗമ്യ, സുനിൽ ബാബു, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കെ. ജാഫർ, കെ. സരിത എന്നിവർ സംസാരിച്ചു.

