തിരൂർ: മംഗലം പഞ്ചായത്ത് കായികോത്സവത്തിൽ വള്ളത്തോൾ എ.യു.പി സ്കൂൾ ചാമ്പ്യന്മാരായി. 62 പോയിന്റ് നേടിയാണ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 32 പോയിന്റുമായി കൂട്ടായി എം.എം.എം.എൽ.പി സ്കൂൾ രണ്ടാം സ്ഥാനവും 23 പോയിന്റുമായി ചേന്നര വി.വി.യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.എം. റംല കായികോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ. സലീം അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ റുഖിയമോൾ, പി.ടി.എ പ്രസിഡന്റ് ആദിൽ മംഗലം എന്നിവർ സംസാരിച്ചു.
വള്ളത്തോൾ എ.യു.പി സ്കൂൾ പ്രധാനാധ്യാപകൻ പ്രകാശ് കുമാർ പറമ്പത്ത് സ്വാഗതവും രാജശ്രീ നന്ദിയും പറഞ്ഞു.

