പൊന്നാനി: തെയ്യങ്ങാട് ജി.എൽ.പി സ്കൂളിൽ സജ്ജമാക്കിയ ഡിജിറ്റൽ സ്ക്വയർ ഐ.ടി. ലാബ് പൊന്നാനി നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ സി. സൗദാമിനി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ജിതിൻ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ശ്രീപ്രസാദ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ സുരഭി, പദ്ധതി കോ-ഓർഡിനേറ്റർ ഷാഹുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി കെ.എം. ജോൺസൺ, സലാം, രമ്യ എന്നിവർ സംസാരിച്ചു.

