പൊന്നാനി : തൃക്കാവ് ഗവ ഹയർസെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പു സംഗമവും നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി. മുഹമ്മദ് ബഷീർ ഉദ്ഘാടനംചെയ്തു. സർവീസിൽനിന്ന് വിരമിക്കുന്ന പ്രഥമ അധ്യാപിക കെ.വി. ബദറുന്നിസ, അധ്യാപകൻ അലിയാർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി. പി.ടി.എ. പ്രസിഡൻറ് ടി.എസ്. മണികണ്ഠൻ, വൈസ് പ്രസിഡൻറ് ലത്തീഫ് എവറസ്റ്റ്, അബ്ദുൾ കബീർ, കൗൺസിലർ ഷബ്ന ആസ്മി, ഫർഹാൻ ബിയ്യം, അബ്ദുറഹ്‌മാൻ ഫാറൂഖി, രമേഷ്, അഷറഫ്, എച്ച്.എം. ബദറുന്നിസ എന്നിവർ സംസാരിച്ചു.