പൊന്നാനി : എക്സൈസ് സർക്കിൾ ഓഫീസ് ലഹരിക്കെതിരേ വിമുക്തി ശില്പശാല സംഘടിപ്പിച്ചു.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.എം. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. വിമുക്തി കോ-ഓർഡിനേറ്റർമാരായ ഗാഥ എം. ദാസ്, പി.പി. പ്രമോദ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വംനൽകി.
പ്രിവന്റീവ് ഓഫീസർമാരായ എസ്. മുരുകൻ, എ. ഗണേശൻ, വി.എസ്. പ്രഫുലചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. ശ്രീജിത്ത്, എ.ആർ. രഞ്ജിത്ത്, എം. പ്രമോദ് എന്നിവർ പ്രസംഗിച്ചു.
വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, സ്‌കൂൾ-കോളേജ് അധ്യാപകർ, വിദ്യാർഥികൾ, വിവിധ സർക്കാർ വകുപ്പ് മേധാവികൾ, കുടുംബശ്രീ, ഐ.സി.ഡി.എസ്. പ്രതിനിധികൾ, റെസിഡെൻസ് അസോസിയേഷൻ പ്രതിനിധികൾ, യുവജനസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.