പൊന്നാനി: ഏഴുപതിറ്റാണ്ട് കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന ആര്യാടൻ മുഹമ്മദിൻ്റെ വിയോഗത്തിന് ഒരാണ്ട്. നാലുതവണ മന്ത്രിയും 34 വർഷം എംഎൽഎയുമായ ആര്യാടൻ മുഹമ്മദ് മലബാർ രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാവായിരുന്നുവെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ആര്യാടൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി നിർവാഹക സമിതി അംഗം വി സയ്ദ് മുഹമ്മദ് തങ്ങൾ പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് മുസ്തഫ വടംമുക്ക് അധ്യക്ഷ വഹിച്ചു.എം വി ശ്രീധരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ടികെ അഷ്റഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ ജയപ്രകാശ്, എൻ പി നബീൽ,എം അബ്ദുല്ലത്തീഫ്, ടി ശ്രീജിത്ത് എം രാമനാഥൻ, പി മാധവൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.