Breaking
Wed. Aug 5th, 2026

പൊന്നാനിയിൽ സിപിഎം സ്ഥാനാർത്ഥി കെ എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.എസ് ഹംസ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.മലപ്പുറം കലക്ടറേറ്റില്‍ എ ഡി എം കെ മണികണ്ഠന്‍ മുമ്പാകെയാണ് പത്രിക നല്‍കിയത്.മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്,പി. നന്ദകുമാര്‍ എം.എല്‍.എ,സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി, ഖലീമുദ്ദീന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

ഡമ്മി സ്ഥാനാര്‍ത്ഥിയായി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവും പത്രിക നല്‍കി. കലക്ടറേറ്റ് വളപ്പില്‍നിന്ന് പ്രകടനമായെത്തിയായിരുന്നു പത്രികാസമര്‍പ്പണം.സി.പി.ഐ (എം) ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ്, പി. നന്ദകുമാര്‍ എം.എല്‍.എ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്,സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഇ. ജയന്‍, വി.പി സക്കരിയ, എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു, സയ്യിദ് ഹാരിസ് ബാഫഖി തങ്ങള്‍, എന്‍.സി.പി നേതാക്കളായ രാമനാഥന്‍, ടി.എന്‍ ശിവശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Post

Leave a Reply

Your email address will not be published. Required fields are marked *