പൊന്നാനി: വരണ്ടു കിടക്കുന്ന ബിയ്യം കായലിലെ ഉണങ്ങിയ പുൽക്കൂട്ടത്തിന് ഇന്നലെ വൈകിട്ട് തീയിട്ടു. പടർന്നു പിടിച്ച തീ ആളിക്കത്തി കിഴക്ക് ഭാഗത്തേക്ക് ഒരുപാട് മുന്നോട്ട് നീങ്ങി. രാത്രിയോടെ പുഴയിൽനിന്ന് കരയിലേക്ക് തീ പടർന്നത് പരിസരവാസികളിലെ ഭീതിയിലാഴ്ത്തി.

സമീപപ്രദേശത്തെ വയലുകളിലും പറമ്പിലും ഒക്കെ തീ ആളിക്കത്താൻ തുടങ്ങി. ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാൻ തുടങ്ങിയതോടെ ഫയർഫോഴ്സ് വന്നു. ഇടുങ്ങിയ വഴികളിലൂടെ ഫയർഫോഴ്‌സിന് എത്താൻ കഴിയാതെ വന്നത് ആശങ്ക പരത്തി. പ്രാർത്ഥന കഴിഞ്ഞ് പള്ളിയിൽ നിന്ന് പിരിഞ്ഞ ജനക്കൂട്ടവും രണ്ടാം വട്ടം എത്തിച്ചേർന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് രാത്രി ഒരുമണിയോടെ തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂർണ്ണമായും അണക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് നേരം പുലർന്നിട്ടും തീ പുകഞ്ഞു കൊണ്ടിരിന്നു

ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് പാടത്തും പറമ്പിലും പുഴയിലും തീയിടരുതെന്ന് നിർദ്ദേശങ്ങൾ നിലനിൽക്കവെയാണ് ബിയ്യം കായലോരത്ത് എത്തുന്നവരിൽ നിന്ന് ഇത്തരത്തിലുള്ള ഹീന കൃത്യങ്ങൾ ആവർത്തിക്കുന്നത് എന്ന് നാട്ടുകാർ പറഞ്ഞു

Related Post

Leave a Reply

Your email address will not be published. Required fields are marked *